31.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Perumpilavu വെസ്റ്റ് മങ്ങാട് ജോസഫ്‌സ് & സെന്റ് സിറില്‍സ് സ്കൂളിൽ ലഹരിവിരുദ്ധ റാലി നടത്തി

വെസ്റ്റ് മങ്ങാട് ജോസഫ്‌സ് & സെന്റ് സിറില്‍സ് സ്കൂളിൽ ലഹരിവിരുദ്ധ റാലി നടത്തി

28

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് & സെന്റ് സിറില്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഭാരത് സ്‌കൗട്ട് & ഗെയ്ഡ്സ് യുണിറ്റിന്റെ ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധറാലി നടത്തി. മങ്ങാട് സെന്ററില്‍ നിന്ന് ആരംഭിച്ച റാലി സ്‌കൂളില്‍ സമാപിച്ചു. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ തമ്പി കെ ജോബ് റാലി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വിജിത പ്രജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജി എന്നിവര്‍ സംസാരിച്ചു. സ്‌കൗട് & ഗൈയ്ഡ് കോര്‍ഡിനേറ്റര്‍മാരായ ജിഫി, നൈസി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!