32.5 C
Kunnamkulam
Sunday, September 27, 2026
Home CCTV Desk സിസിടിവി തിരുവോണ സമ്മാനോത്സവ് വിജയികള്‍ക്കുള്ള സമ്മാനദാനം തിങ്കളാഴ്ച

സിസിടിവി തിരുവോണ സമ്മാനോത്സവ് വിജയികള്‍ക്കുള്ള സമ്മാനദാനം തിങ്കളാഴ്ച

13

സിസിടിവി തിരുവോണ സമ്മാനോത്സവ് വിജയികള്‍ക്കുള്ള സമ്മാനദാനം തിങ്കളാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് 3ന് സിസിടിവി ടവറില്‍ നടക്കുന്ന ചടങ്ങില്‍ കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി.മേപ്പുള്ളി സമ്മാനദാനം നിര്‍വ്വഹിക്കും. മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജോണ്‍സണ്‍, ചെയര്‍മാന്‍ കെ.ആര്‍.അനന്തരാമന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒന്നാം സമ്മാനമായി ഫ്രിഡ്ജ്, രണ്ടാംസമ്മാനമായി വാഷിംഗ് മെഷീന്‍, മൂന്നാംസമ്മാനമായി എല്‍.ഇ.ഡി. ടിവി, 4-ാം സമ്മാനമായി 5 പേര്‍ക്ക് മിക്‌സി, 5-ാം സമ്മാനമായി 5 പേര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍, 6-ാം സമ്മാനമായി 10 പേര്‍ക്ക് ബി.എല്‍.ഡി.സി.ഫാന്‍ എന്നിവയാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുക.കൂടാതെ നിരവധി പ്രോത്സാഹനസമ്മാനങ്ങളും നല്‍കുന്നുണ്ട്. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സിസിടിവിയുടെ കീഴില്‍ കേരളവിഷന്‍, റെയില്‍ വെയര്‍, ബിഎസ്എന്‍എല്‍, കെ.ഫോണ്‍ എന്നിവ വഴി കണക്ഷനെടുത്ത മുഴുവന്‍ ബ്രോഡ്ബാന്റ് വരിക്കാരുടെയും സീരിയല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത്.

 

ADVERTISEMENT
error: Content is protected !!