32.5 C
Kunnamkulam
Sunday, September 27, 2026
Home CCTV Desk സിസിടിവി 21-ാം വാര്‍ഷിക പൊതുയോഗം തിങ്കളാഴ്ച നടക്കും

സിസിടിവി 21-ാം വാര്‍ഷിക പൊതുയോഗം തിങ്കളാഴ്ച നടക്കും

12

കമ്മ്യൂണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡ് (സിസിടിവി)യുടെ 21-ാം വാര്‍ഷിക പൊതുയോഗം തിങ്കളാഴ്ച നടക്കും. രാവിലെ 11ന് സിസിടിവി ടവറില്‍ നടക്കുന്ന യോഗം തൃശ്ശൂര്‍ കേരളവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. സിസിടിവി ചെയര്‍മാന്‍ കെ.ആര്‍.അനന്തരാമന്‍ അധ്യക്ഷനാകും. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജോണ്‍സനും, സാമ്പത്തിക റിപ്പോര്‍ട്ട് ചെയര്‍മാന്‍ കെ.ആര്‍.അനന്തരാമനും അവതരിപ്പിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.സി.ജോസ് സ്വാഗതവും, കെ.എം. എഡ്‌വിന്‍ നന്ദിയും പറയും. പൊതുചര്‍ച്ച, ചര്‍ച്ചയ്ക്ക് മറുപടി, തിരുവോണ സമ്മാനോത്സവ് സമ്മാനവിതരണം എന്നിവയും വാര്‍ഷികയോഗത്തിന്റെ ഭാഗമായി നടക്കും.( സിസിടിവി ഓഫീസ് സ്റ്റോക്ക് + ബോക്‌സ് )

 

 

ADVERTISEMENT
error: Content is protected !!