ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ സെന്റ് വിന്‍സെന്റ് ഡി-പോളിന്റെയും, ഫ്രെഡറിക് ഒസാനമിന്റെയും സംയുക്ത തിരുന്നാള്‍ ആഘോഷിച്ചു. പെരുന്നാളിന്റെ ഭാഗമായി രാവിലെ കൊടികയറ്റം, ലദീഞ്ഞ്, തിരുന്നാള്‍ ദിവ്യബലി, നൊവേന, കാഴ്ച്ച സമര്‍പ്പണം, എന്നിവ നടത്തി. വികാരി ഫാദര്‍ ജിയോ കടവി കാര്‍മ്മികത്വം വഹിച്ചു. തിരുന്നാളിന്റെ ഭാഗമായി എല്ലാവീടുകളിലേക്കും വൃക്ഷതൈ നല്‍കുന്ന വിതരണത്തിന്റെ ഉത്ഘാടനവും, തുടര്‍ന്ന് നടന്ന പ്രവര്‍ത്തകയോഗ ഉല്‍ഘടനവും വികാരി നിര്‍വഹിച്ചു. കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ജോഷി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മധുരവിതരണവും ഉണ്ടായി.ഭാരവാഹികളായ എം. കെ. വര്‍ഗ്ഗീസ്സ്, കെ. എ ജോസ്, ഷീന വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ഒക്ടോബര്‍ ഒന്ന് മുതല്‍ ജപമാല മാസാചരണത്തിന്റെ ഭാഗമായി യൂണിറ്റുകളിലെ വീടുകളിലേക്ക് പരിശുദ്ധ മാതാവിന്റെ രൂപ പ്രയാണത്തിന് യൂണിറ്റ് പ്രസിഡണ്ടുമാര്‍ രൂപങ്ങള്‍ നല്‍കുന്നതിന്റെ കര്‍മ്മവും, മാതൃവേദി വീടുകളിലേക്ക് നല്‍കുന്ന ജപമാല വിതരണവും ഫാദര്‍ ജിയോ കടവി നിര്‍വ്വഹിച്ചു, ട്രസ്റ്റിമാരായ സി.വി.ജേക്കബ്, സി.എ. ബോസ്, എം.ആര്‍.ഷെജി, കേന്ദ്രസമിതി കണ്‍വീനര്‍ ആന്റോ പുത്തൂക്കര, സെക്രട്ടറി കെ.കെ. ബെന്നി, ട്രഷറര്‍ സി.എല്‍. ജോയ്, മാതൃവേദി പ്രസിഡണ്ട് ഫിലീഷ് ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



