32.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Guruvayur സ്വഭാവ മഹിമ കൊണ്ട് സൂപ്പര്‍സ്റ്റാറായ ഏക നടന്‍ പ്രേംനസീര്‍: കെ. ജയകുമാര്‍

സ്വഭാവ മഹിമ കൊണ്ട് സൂപ്പര്‍സ്റ്റാറായ ഏക നടന്‍ പ്രേംനസീര്‍: കെ. ജയകുമാര്‍

7

സ്വഭാവ മഹിമ കൊണ്ട് ഒരു വ്യക്തി സൂപ്പര്‍സ്റ്റാറാകുമെങ്കില്‍ മലയാളത്തില്‍ ഒരു സൂപ്പര്‍സ്റ്റാറേ ഉള്ളൂവെന്നും ആ വ്യക്തി പ്രേംനസീറാണെന്നും ഗാനരചയിതാവ് കെ.ജയകുമാര്‍ പറഞ്ഞു. നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ നൂറാം ജന്മ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ദൃശ്യ ഗുരുവായൂര്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സൂപ്പര്‍ സ്റ്റാര്‍ പരിവേഷമില്ലാതെ സിനിമയിലുള്ളവരെ സഹായിച്ച നടനായിരുന്നു നസീര്‍.ഒരു നടന്‍ തിരക്കഥ വായിച്ചതിന് ശേഷം തന്റെ പ്രതിച്ഛയ നന്നാവുമെങ്കില്‍ മാത്രം അഭിനയിക്കുന്ന കാലമാണിത്.സിനിമയുടെ വളര്‍ച്ചയെ സൂപ്പര്‍താര സംസ്‌കാരം പരിമിതപ്പെടുത്തുന്നതായും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രേം നസീര്‍ സ്മൃതി പുരസ്‌കാരം സംവിധായകന്‍ ഹരിഹരന് കെ.ജയകുമാറും ദക്ഷിണാമൂര്‍ത്തി പുരസ്‌കാരം സംഗീതജ്ഞന്‍ ടി.എസ് .രാധാകൃഷ്ണന് സംവിധായകന്‍ സത്യന്‍ അന്തിക്കാടും സമ്മാനിച്ചു.താന്‍ മുത്തശ്ശിയുമായി ഗുരുവായൂരിലെത്തിയപ്പോഴുണ്ടായ 21 ദിവസത്തെ സംഭവങ്ങളാണ് നഖക്ഷതങ്ങള്‍ സിനിമ പിറക്കാനിടയാക്കിയതെന്ന് ഹരിഹരന്‍ പറഞ്ഞു. ‘ ഒരു വടക്കന്‍ വീരഗാഥ’ സിനിമ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് പ്രേം നസീര്‍ ആയിരുന്നുവെന്ന് ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു . ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദനും നടി ശ്രീലത നമ്പൂതിരിയും മുഖ്യാതിഥികളായിരുന്നു.ജീവനം കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം എന്‍.കെ. അക്ബര്‍ എം.എല്‍ എ. നിര്‍വ്വഹിച്ചു. ദൃശ്യ പ്രസിഡന്റ് കെ.കെ . ഗോവിന്ദദാസ് അധ്യക്ഷനായി. മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി. കെ. പ്രകാശന്‍, എം. കൃഷ്ണദാസ് , പി കെ. മഹിജ,ആര്‍. രവികുമാര്‍ ,വി .പി . ഉണ്ണികൃഷ്ണന്‍, പി. ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ പല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രേം നസീറിന്റെ സിനിമകളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ തൃശൂര്‍ നാദോപാസനയുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!