ആല്‍ത്തറ ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ മദ്രസ തല സര്‍ഗ്ഗവസന്തം നടത്തി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ മണ്ഡലം പരിധിയിലെ പുന്നയൂര്‍ക്കുളം ശാഖ മദ്രസ തല സര്‍ഗ്ഗവസന്തമാണ് ആല്‍ത്തറ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ നടത്തിയത്. രണ്ട് വേദികളിലായി 92 ഓളം കുരുന്നു കുട്ടികളുടെ പാട്ട്, പ്രസംഗം, ഖുര്‍ആന്‍ പാരായണം, പദപ്പയറ്റ്, പദകേളി, തുടങ്ങീ വിവിധ മത്സരങ്ങളാണ് നടന്നത്.. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെ മണ്ഡലം തല സര്‍ഗ്ഗവസന്തത്തില്‍ പങ്കെടുപ്പിക്കും. തുടര്‍ന്ന് ജില്ല, സംസ്ഥാനം എന്നിവിടങ്ങളിലും സര്‍ഗ്ഗവസന്തം ഉണ്ടായിരിക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രധാന അധ്യാപകന്‍ അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഷിദ ടീച്ചര്‍ സ്വാഗതവും ഷറഫിയ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.



