32.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Chavakkad തിരുവത്ര അത്താണിയില്‍ ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷണം

തിരുവത്ര അത്താണിയില്‍ ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷണം

9

ചാവക്കാട് തിരുവത്ര അത്താണിയില്‍ പുലര്‍ച്ചെ ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ നിരീക്ഷിണ ക്യാമറയില്‍ പതിഞ്ഞു. മൂന്ന് യുവാക്കള്‍ ദേശീയപാതയിലൂടെ നടന്ന് വരുന്നതും, ഒരാള്‍ മതില്‍ ചാടി വീട്ടുവളപ്പില്‍ കയറി ബൈക്കില്‍ നിന്ന് ഏകദേശം ഒരു ലിറ്റര്‍ പെട്രോള്‍ ഊറ്റിയെടുക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. തിരുവത്ര അത്താണി ഷാനവാസ് ഭവനില്‍ വലിയകത്ത് സിദ്ദീഖ് ഹാജിയുടെ വീട്ടിലാണ് സംഭവം. പെട്രോള്‍ പൈപ്പ് പഴയപടി ഉറപ്പിക്കാന്‍ കഴിയാതെ വന്നതോടെ ടാങ്ക് പൂട്ടിയാണ് മോഷ്ടാവ് കടന്നത്. സിദ്ദിഖ് ഹാജിയുടെ മകന്‍ ലാജുദ്ദീന്‍ രാവിലെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍പ്പെടുന്നത്. അത്താണി മേഖലയില്‍ അടുത്തിടെയായി നിരവധി വീടുകളില്‍ നിന്ന് സമാന രീതിയില്‍ പെട്രോള്‍ മോഷണം പോയതായി നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!