32.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Perumpilavu 1.22 ലക്ഷം സബ്‌സ്‌ക്രൈബർമാർ; ഫാത്തിമ ഫസ്‌നയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം

1.22 ലക്ഷം സബ്‌സ്‌ക്രൈബർമാർ; ഫാത്തിമ ഫസ്‌നയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം

13

1.22 ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍; ഫാത്തിമ ഫസ്‌നയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഐ.ബി.ആര്‍. അച്ചീവര്‍ അംഗീകാരം. എജ്യുകട്ട്‌സ് എന്ന വിദ്യാഭ്യാസ യൂട്യൂബ് ചാനലിലൂടെ 1,855-ലധികം വിദ്യാഭ്യാസ വീഡിയോകളും 1.22 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരെയും സ്വന്തമാക്കിയ ഫാത്തിമ ഫസ്‌ന, രാജ്യത്തെ പ്രായം കുറഞ്ഞ വിദ്യാഭ്യാസ കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ ഒരാളാണ്. നേട്ടത്തെ തുടര്‍ന്ന് കടവല്ലൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാത്തിമ ഫസ്‌നയെ അനുമോദിച്ചു. ചടങ്ങില്‍ ജോസഫ് ചാലിശ്ശേരി ഉപഹാരം സമ്മാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ. ദേവദാസ്, വാര്‍ഡ് മെമ്പര്‍ നിഷ ആരേകത്ത്, വാര്‍ഡ് പ്രസിഡന്റ് ജാഫര്‍ കോടതിപ്പടി, ദീപന്‍ പാതാക്കര, കുഞ്ഞിപ്പ, പ്രിയദര്‍ശിനി, അബ്ദുള്‍ അസീസ്, സബിത വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഫസ്‌ന, പെരുമ്പിലാവ് പാടത്ത് പീടികയില്‍ മുഹമ്മദ് ഇദ്രിസിന്റെയും ഫസീലയുടെയും മകളാണ്. പഠനത്തോടൊപ്പം വിദ്യാഭ്യാസ ഉള്ളടക്കങ്ങള്‍ തയ്യാറാക്കി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്നതാണ് ഫാത്തിമയുടെ പ്രത്യേകത.

 

ADVERTISEMENT
error: Content is protected !!