32.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Punnayurkulam ചമ്മന്നൂരില്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ചമ്മന്നൂരില്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

9

ചമ്മന്നൂരില്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അമല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടത്തിയ ടൂര്‍ണ്ണമെന്റ് ചെസ് അസോസിയേഷന്‍ തൃശ്ശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് എം.എം.ബാബു ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 11 സ്‌കൂളുകളില്‍ നിന്നുള്ള 330-ലധികം വിദ്യാര്‍ത്ഥികള്‍ ടൂര്‍ണമെന്റില്‍ മറ്റുരച്ചു. ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ 271.5 പോയിന്റുകളോടെ ഓവറോള്‍ ചാമ്പ്യന്മാരായി. 230.5 പോയിന്റ് നേടിയ ആതിഥേയരായ അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഓവറോള്‍ റണ്ണേഴ്‌സ്-അപ്പ് ട്രോഫി കരസ്ഥമാക്കി. അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാന്‍ അലി പഷ്ണത്തയിലും വിശിഷ്ടാതിഥിഎം എം ബാബും തമ്മില്‍ നടന്ന ഉദ്ഘാടന സൗഹൃദ മത്സരം ഏറെ ശ്രദ്ധേയമായി. അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ നാലകത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ പി എസ് എ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലി പഷ്ണത്തയില്‍ മുഖ്യപ്രഭാഷണം നടത്തി.ടൂര്‍ണമെന്റില്‍ 80-ലധികം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂളിനെ ബെസ്റ്റ് ചെസ്സ് പ്രൊമോട്ടര്‍ സ്‌കൂളായി തിരഞ്ഞെടുത്തു. 75-ലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ രണ്ടാം മികച്ച ചെസ് പ്രമോട്ടര്‍ സ്‌കൂളിനുള്ള പുരസ്‌കാരവും നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ പി എസ് എ അംഗങ്ങളും അമല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ ചെറുവത്തൂര്‍, ട്രഷറര്‍ ഫസലുറഹ്‌മാന്‍ പള്ളിക്കരയില്‍, സിസിഎ കണ്‍വീനര്‍ അബ്ദുല്‍ റഹ്‌മാന്‍ കുന്നുംകാട്ടില്‍, എക്‌സിക്യൂട്ടീവ് അംഗം സലീം ടി.കെ. എന്നിവരും ചേര്‍ന്ന് വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!