കേരള ജനതയെ പവര്‍ക്കട്ട് ഏര്‍പ്പെടുത്തി ദുരിതത്തിലാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യത്തില്‍, സിപിഎം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചിറ്റാട്ടുകരയില്‍ നടന്ന പ്രതിഷേധ പൊതുയോഗം ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ആഷിക്ക് വലിയകത്ത്, സി.എഫ് രാജന്‍, തുളസി രാമചന്ദ്രന്‍, ആര്‍ എ അബ്ദുള്‍ ഹക്കിം, കെ.കെ മനോജ്, കൃഷ്ണന്‍ തുപ്പത്ത്, എ.എസ് സതീശന്‍ എന്നിവര്‍ സംസാരിച്ചു



