27.4 C
Kunnamkulam
Sunday, September 27, 2026
Home Bureaus Guruvayur കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി നല്‍കിയവര്‍ക്ക് ആദരം

കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി നല്‍കിയവര്‍ക്ക് ആദരം

13

റോഡരികില്‍ നിന്ന് ലഭിച്ച രണ്ട് പവന്റെ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരികെ നല്‍കിയ സനൂജയേയും ഷൈനയെയും വാര്‍ഡ് സഭ ആദരിച്ചു. ഗുരുവായൂര്‍ പടിഞ്ഞാറെനട കമ്പിപ്പാലം ചാരുപടിക്കല്‍ സിജിത്തിന്റെ ഭാര്യ സനൂജ, കുര്‍ക്കപ്പറമ്പില്‍ ദിനേശിന്റെ ഭാര്യ ഷൈന എന്നിവര്‍ക്കാണ് കഴിഞ്ഞദിവസം സായാഹ്ന സവാരിക്കിടെ രണ്ടു പവന്റെ മാല വഴിയില്‍ നിന്ന് ലഭിക്കുന്നത്. ഇവര്‍ ഉടന്‍ തന്നെ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ രേണുക ശങ്കറിനെ വിവരം അറിയിച്ചു. ഇവര്‍ വാട്‌സ്ആപ്പ് വാര്‍ഡ് ഗ്രൂപ്പ് വഴി ഉടമയെ കണ്ടെത്തി മാല തിരികെ നല്‍കുകയായിരുന്നു. സ്വര്‍ണത്തിന്റെ തിളക്കത്തേക്കാള്‍ സത്യസന്ധതയുടെ തിളക്കം ഉയര്‍ത്തിയ ഈ മാതൃകാപരമായ പ്രവര്‍ത്തനത്തിനാണ് നാട്ടുകാര്‍ ആദരം നല്‍കിയത്. 33-ാം വാര്‍ഡ് സഭയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എ.വി. ഉണ്ണികൃഷ്ണന്‍ ഇരുവരേയും പൊന്നാട ചാര്‍ത്തി ആദരിച്ചു. കാഷ് അവാര്‍ഡും സമ്മാനിച്ചു. മുന്‍ കൗണ്‍സിലര്‍മാരായ രേണുക ശങ്കര്‍, അനില്‍കുമാര്‍ ചിറക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!