24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam അഞ്ഞൂര്‍ സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്ക പള്ളിയിലെ എട്ടുനോമ്പാചരണം സമാപിച്ചു

അഞ്ഞൂര്‍ സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്ക പള്ളിയിലെ എട്ടുനോമ്പാചരണം സമാപിച്ചു

അഞ്ഞൂര്‍ സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്ക പള്ളിയില്‍ കഴിഞ്ഞ എട്ടു ദിവസമായി നടന്നുവന്നിരുന്ന എട്ടുനോമ്പാചരണം സമാപിച്ചു.
എട്ടാം ദിനം ദൈവ മാതാവിന്റെ ജനനത്തിരുന്നാള്‍ ആചരിച്ചു. കച്ചിത്തോട് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ബാബു മാത്യൂസ് മണ്ടുമ്പാലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടത്തി. ആഘോഷമായ റാസയ്ക്ക് കല്ലുംപുറം മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ.ബിജു ഇടയാലിക്കുടിയില്‍ മുഖ്യകാര്‍മികനായി. വികാരി ഫാ.ജോസഫ് താഴത്തേല്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!