25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ 230-ാം നമ്പര്‍ റേഷന്‍ കടയില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ 230-ാം നമ്പര്‍ റേഷന്‍ കടയില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ 230-ാം നമ്പര്‍ റേഷന്‍ കടയില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശാന്തിനി രവീന്ദ്രന്റെ ലൈസന്‍സിയിലുള്ള റേഷന്‍ കടയിലാണ് കെ. സ്‌റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രന്‍ കെ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.സി. ബാലകൃഷ്ണന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍ ബിനി, റേഷന്‍ കട ലൈസന്‍സി ശാന്തിനി രവീന്ദ്രന്‍, പൊതു പ്രവര്‍ത്തകരായ ടി.എം വിക്രമന്‍, പി.സി ഹൈദ്രോസ്, ബാനിഷ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!