31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Erumapetty മരത്തംകോട് മേരി മാത ദേവാലയത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ഫ്‌ളാഷ് മോബ് നടത്തി

മരത്തംകോട് മേരി മാത ദേവാലയത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ഫ്‌ളാഷ് മോബ് നടത്തി

24

ഓപ്പറേഷന്‍ തുഫാനിനു പിന്തുണയുമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ഫ്‌ളാഷ് മോബ് നടത്തി. മരത്തംകോട് മേരി മാത ദേവാലയത്തിലെ വിശ്വാസ പരിശീലന യൂണിറ്റാണ് ഫ്‌ലാഷ് മോബ് ഒരുക്കിയത്. ഞായറാഴ്ച കുര്‍ബാനക്കുശേഷം പള്ളിയങ്കണത്തില്‍ നടന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഫാദര്‍ ജോസ് എടാട്ടുകാരന്‍ നിര്‍വ്വഹിച്ചു. ഇടവക വികാരി ഫാദര്‍ ജോഫി ചിറ്റിലപ്പിള്ളി ലഹരി വിരുദ്ധ സന്ദേശം നല്‍കി. വിശ്വാസ പരിശീലന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജോണ്‍സന്‍ ആളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി മോമസ് ചക്രമാക്കല്‍, സെക്രട്ടറി ജാര്‍ളി റോബര്‍ട്ട് എന്നിവര്‍ സംസാരിച്ചു. സിജോ സാന്ദ്ര, ആഷ്‌ലിന്‍ , അനുഷ, ജുവാന്‍ , അഭിനവ് , അന്ന റോയ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!