വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. വരവൂര്‍ പഞ്ചായത്തിലെ 12,13, 14,15 16 എന്നീ അഞ്ചു വാര്‍ഡുകളും എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡും ഉള്‍പ്പെടുന്നതാണ് തളി ഡിവിഷന്‍. യു.ഡി എഫ് സ്ഥാനാര്‍ത്ഥിയായി രവീന്ദ്രന്‍ തിച്ചൂരും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.എസ്. വിജയവത്സലന്‍ മാസ്റ്ററും, എന്‍.ഡി.എ ബി.ജെ.പി സ്ഥാനാര്‍ഥിയായി രാജേഷ് കുട്ടഞ്ചേരിയും രവീന്ദ്രന്‍, ഫലലുല്ല എന്നീ രണ്ട് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്.
വരവൂര്‍ പഞ്ചായത്തില്‍ ഒമ്പത് ബൂത്തുകളിലായും എരുമപ്പെട്ടിയില്‍ രണ്ട് ബൂത്തുകളിലുമായാണ് വേട്ടെട് നടക്കുന്നത്.



