ഖത്തര്‍ ഇന്‍കാസ് തൃശൂര്‍ ജില്ലാ സെക്രട്ടറിയായ് തിരഞ്ഞെടുത്ത കെ.കരുണാകരന്‍ ഫൗണ്ടേഷന്‍. ജി.സി.സി. ചെയര്‍മാന്‍ കെ.എച്ച്. നൗഷാദിനെ കെ.കരുണാകരന്‍ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ അനുമോദിച്ചു. കരുണാ ഭവനില്‍ വെച്ച് നടന്ന പരിപാടിയില്‍ ചാവക്കാട് ബ്ലോക് പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ സുബൈദ പാലക്കല്‍ ഷാളണിയിച്ചു ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാഹുല്‍ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെംബര്‍ ടി.എ. അയിശ, കോണ്‍ഗ്രസ്സ് മണ്ഡലം ഭാരവാഹികളായ മുജീബ് അകലാട് , നിസാര്‍ കിഴക്കൂട്ട്, താച്ചു കരിയാടന്‍, ഷെഹീര്‍ പടിഞ്ഞാറയില്‍, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് വടക്കേകാട് ബ്ലോക് പ്രസിഡണ്ട് ഷൗക്കത്ത് , ഫക്രുദ്ധീന്‍ പടിഞ്ഞാറയില്‍, കെ.എം ഷുഹൈബ്,, ഫജില്‍ മുഹമ്മത് .വി .ബി . മണികണ്ഠന്‍, പി.ബി. ഹുസൈന്‍, ഫഅദ് അകലാട് , സൈനു. താരിഖ് . എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായ് . ഷംറൂദ് പടിഞ്ഞാറയില്‍ സ്വാഗതവും സൂല്‍ത്താന്‍ മന്ദലാംകുന്ന് നന്ദിയും പറഞ്ഞു.



