31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചു

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചു

19

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചു. ദിവ്യബലിയ്ക്ക് ശേഷം പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മറ്റം ഫൊറോന പള്ളി വികാരിയും, സംഘടനയുടെ ആധ്യാത്മിക ഉപദേഷ്ടാവുമായ ഫാ. ഫ്രാന്‍സീസ് ആളൂര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംഘടനാ പ്രസിഡണ്ട് ബ്രദര്‍ സി.കെ.ജോയ് അധ്യക്ഷനായി. മറ്റം ഇടവകാതിര്‍ത്തിയിലെ ജാതി മത ഭേദമന്യേ നൂറോളം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. സഹവികാരി ഫാ. ജിയോ വേലൂക്കാരന്‍, ഡീക്കന്‍ മെബിന്‍ കീറ്റിക്കല്‍, ട്രസ്റ്റിമാരായ സി ടി സ്പാര്‍ട്ടക്‌സ്, ഷാജ് കെ സൈമണ്‍, എം ജെ ജോഷി എന്നിവര്‍ സന്നിഹിതരായിരുന്നു. സംഘടനാ ഭാരവാഹികളായ ടി.ജി ജോജു, സി.എ.പോള്‍, ലാര്‍സണ്‍ സെബാസ്റ്റ്യന്‍, ടി.ഒ.ജോയ് എന്നിവര്‍ തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!