മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ സെന്റ് റാഫേല്‍ കുടുംബകൂട്ടായ്മ വാര്‍ഷികം ആഘോഷിച്ചു.ചിറമ്മല്‍ ത്രേസ്യ ജോസഫിന്റെ വസതിയില്‍ നടന്ന വാര്‍ഷികാഘോഷം ഇടവക വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. കുടുംബ കൂട്ടായ്മ പ്രസിഡണ്ട് കെ.സി. ജോസ് അധ്യക്ഷനായി. കുടുംബകൂട്ടായ്മ സെക്രട്ടറി ഡാളി പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സഹവികാരി ഫാ. ജിയോ വേലൂക്കാരന്‍, കൈക്കാരന്‍ സി. ടി. സ്പാര്‍ട്ടക്‌സ്, സിസ്റ്റര്‍ ഷാനി മരിയ, സിസ്റ്റര്‍ നിര്‍മ്മല
കുടുംബ കുട്ടായ്മ കേന്ദ്രസമിതി പ്രസിഡണ്ട് സി.ഒ. ജെയ്‌സന്‍ ജനറല്‍ കണ്‍വീനര്‍ സെബി ജോസഫ്, ഫ്രാന്‍സി തലക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. നവദമ്പതികളെയും, വിവാഹത്തിന്റെ 25ാം വാര്‍ഷികം ആഘോഷിക്കുന്ന വരെയും, ഗ്രാമ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രസാദ് വാക, കായികരംഗത്തെ മികവ് പുലര്‍ത്തിയ കെ. എം ആന്റണി,
കര്‍ഷക അവാര്‍ഡ് ജേതാവ് കുഞ്ഞു വറീത് മാസ്റ്റര്‍, കലാകായിക രംഗത്ത് മികവ് പുലര്‍ത്തിയ
ദിയ പ്രസാദ്, ജോയല്‍ ജോസ്, അലന്‍ പീറ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു., തുടര്‍ന്ന് കുടുംബകൂട്ടായ്മ അംഗങ്ങള്‍ അവതരിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.



