എളവള്ളി പഞ്ചായത്തില്‍ ജീവനക്കാരുടെ തസ്തികകള്‍ നികത്താത്ത യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് എളവള്ളി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. നിലവില്‍ ഒഴിവുള്ള സെക്രട്ടറി, കൃഷി ഓഫീസര്‍, വെറ്റിനറി ഡോക്ടര്‍, ഓവര്‍സിയര്‍, ക്ലര്‍ക്ക്, ഫാര്‍മസിസ്റ്റ് എന്നി തസ്തികളില്‍ ഇപ്പോഴും ഒഴിവുകള്‍ നികത്താന്‍ യുഡിഎഫ് സര്‍ക്കാരും ബദ്ധപ്പെട്ട വകുപ്പുകളും തയ്യറാകുന്നില്ല. ചിലതില്‍ ഉദ്യോഗസ്ഥരെ നിയമനം നല്‍കിയെങ്കിലും ചാര്‍ജ് എടുക്കാതെ ലീവ് എടുത്ത് പോകുന്ന സ്ഥിതിയായതിനാല്‍ വലിയ പ്രതിസന്ധിയാണ് എളവള്ളിയിലെ കര്‍ഷകര്‍ ഉള്‍പ്പെടെ നേരിടുന്നത്. മന്ത്രിമാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പഞ്ചായത്ത് ഭരണസമിതി രേഖാ മൂലം അറിയിപ്പ് നല്‍കിയിരുന്നു മണലൂര്‍ എം . എല്‍ എ മുഖാന്തിരവും ഈ വിഷയം ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു പുരോഗതിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നത് മാത്രമല്ല നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തനെ ഇകഴ്ത്തി കാണിക്കാനുള്ള രാഷ്ട്രീയ പാപ്പരത്തവുമാണ് യുഡിഎഫ് ന്റെയും കോണ്‍ഗ്രസ്സിന്റെയും ഭാഗത്ത് നിന്നും ഉണ്ടാക്കുന്നത് ഇത് എളവള്ളിയിലെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുമാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഇടതു പക്ഷ ജനാധിപത്യ മുന്നണി എളവള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ചിറ്റാട്ടുകര കിഴക്കേത്തലയില്‍ വെച്ച് നടന്ന പ്രതിഷേധ പൊതുയോഗം സിപിഐ (എം ) മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന് ഉദ്ഘാടനം ചെയ്തു. സിപിഐ എളവള്ളി ലോക്കല്‍ സെക്രട്ടറി സി.കെ രമേഷ് അദ്ധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ പി എസ് ജയന്, പി ജി സുബിദാസ് , ടി .സി മോഹനന്, ആഷിക്ക് വലിയകത്ത്, പി. എല്‍ ഡൊമിനി, പി .എ ഷൈന്‍, ബി.ആര് സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന് മൂക്കോല, തുളസി രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.



