തൃശൂര്‍ മെഡിക്കല്‍ കോളേജ് വികസന സമിതിയിലേക്ക് സുബൈദ പാലക്കലിനെ സര്‍ക്കാര്‍ അംഗമായി നോമിനേറ്റ് ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്ദലാംകുന്ന് ഡിവിഷന്‍ മെമ്പറും മഹിളാ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. എടക്കഴിയൂര്‍ സ്വദേശിയായ സുബൈദ പാലക്കല്‍, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണായും 5 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.



