27.5 C
Kunnamkulam
Wednesday, September 30, 2026
Home CCTV Desk ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഓപ്പറേഷന്‍ തെളിമ’; 93 സ്ഥാപനങ്ങള്‍ പരിശോധിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഓപ്പറേഷന്‍ തെളിമ’; 93 സ്ഥാപനങ്ങള്‍ പരിശോധിച്ചു

9

ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് പാചക എണ്ണ പുനരുപയോഗിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ നഗരസഭാ പരിധിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന.’ഓപ്പറേഷന്‍ തെളിമ’ എന്ന പേരില്‍ സെപ്റ്റംബര്‍ 29-ന് നടത്തിയ പരിശോധനയില്‍ 93 സ്ഥാപനങ്ങള്‍ പരിശോധിച്ചു.
വഴിയോര ഭക്ഷണശാലകള്‍, ചായക്കടകള്‍, തട്ടുകടകള്‍, പൊരിച്ച പലഹാരങ്ങള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍, പാചക എണ്ണ വ്യാപകമായി ഉപയോഗിക്കുന്ന മറ്റ് ഭക്ഷ്യസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതിനായി ആറ് സ്‌ക്വാഡുകളെ നിയോഗിച്ചിരുന്നു.സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്റെ സഹായത്തോടെ ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഗുണനിലവാരവും പരിശോധിച്ചു. പരിശോധനകള്‍ക്ക് തൃശൂര്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഇന്ദു വി.എസ്. നേതൃത്വം നല്‍കി.
ചെറിയ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കി. 20 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്ത് നോട്ടീസ് നല്‍കി.

 

ADVERTISEMENT
error: Content is protected !!