27.5 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Perumpilavu കടവല്ലൂർ പാടശേഖരങ്ങളിലെ മാലിന്യനിക്ഷേപം;ക്യാമറ നിയന്ത്രണം പൊലീസിന് നൽകണമെന്ന് കർഷകർ

കടവല്ലൂർ പാടശേഖരങ്ങളിലെ മാലിന്യനിക്ഷേപം;ക്യാമറ നിയന്ത്രണം പൊലീസിന് നൽകണമെന്ന് കർഷകർ

8

കടവല്ലൂര്‍ പാട ശേഖരങ്ങളില്‍ മാലിന്യം തള്ളുന്നതു തടയാന്‍ പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ നിയന്ത്രണം കുന്നംകുളം പൊലീസിന് കൈമാറണമെന്ന കര്‍ഷകരുടെ ആവശ്യം ഇതുവരെ പരിഗണിച്ചില്ല. മാലിന്യം തള്ളുന്ന ദൃശ്യങ്ങള്‍ കൃത്യസമയത്തു പരിശോധിക്കാനും നടപടിയെടുക്കാനും പഞ്ചായത്തിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് കാണിച്ച് പാടശേഖരസമിതി ഭാരവാഹികളും പ്രദേശത്തെ കര്‍ഷകരും ചേര്‍ന്നു ജില്ലാ പൊലീസ് മേധാവിക്കും മന്ത്രിക്കും പരാതി നല്‍കിയിരുന്നു. നിലവില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ക്യാമറയുടെ നിയന്ത്രണം. ലോറികളില്‍ എത്തിച്ച ശുചിമുറി മാലിന്യം വന്‍തോതില്‍ കൃഷിയിടങ്ങളില്‍ തള്ളുന്നതു പതിവായതോടെ കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് കളക്ടര്‍ ഇടപെട്ടാണു പാടത്ത് ക്യാമറ സ്ഥാപിച്ചത്. 3 ലക്ഷം രൂപ ചെലവിട്ടു ക്യാമറ സ്ഥാപിച്ചിട്ടും മാലിന്യം തള്ളു ന്നത് തുടര്‍ന്നതോടെയാണ് കര്‍ഷകര്‍ പരാതിയുമായി രംഗത്തെത്തിയത്.കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് ക്യാമറ സംവി ധാനങ്ങള്‍ മാറ്റാനുള്ള ചെലവ് വകയിരുത്തിയിട്ടുണ്ടെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!