30.2 C
Kunnamkulam
Wednesday, September 30, 2026
Home CCTV Desk ചൈതന്യ സ്‌പെഷൽ സ്‌കൂൾ ബാലസഹായ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചൈതന്യ സ്‌പെഷൽ സ്‌കൂൾ ബാലസഹായ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

26

കുന്നംകുളം ചൈതന്യ സ്‌പെഷല്‍ സ്‌കൂള്‍ മാനേജിങ്ങ് കമ്മിറ്റിയായ ബാല സഹായ സമിതിയുടെ പ്രസിഡന്റായി സി.ഗിരീഷ് കുമാറിനെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ബെന്‍സന്‍ വിന്‍സന്റ് ( വൈസ് പ്രസിഡന്റ്), എം.ബിജു ബാല്‍ ( സെക്രട്ടറി), ബൈജു സി.പാപ്പച്ചന്‍ ( ജോയിന്റ് സെക്രട്ടറി), എം. രാംദാസ് ( ട്രഷറര്‍). അജിത് എം.ചീരന്‍, നെല്‍സന്‍ ഐപ്പ്, ഡോ. എന്‍.വി.ആന്റണി, വര്‍ഗീസ് ചെറി ( നിര്‍വാഹക സമിതി അംഗങ്ങള്‍) പി.എം.ചേറു മാസ്റ്റര്‍ ( സ്ഥിരാംഗം). ചൈതന്യ സ്‌പെഷല്‍ സ്‌കൂളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന നൂറോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, ശാരിരീക – മാനസിക വളര്‍ച്ചയ്ക്കാവശ്യമായ വിവിധ പരിപാടികള്‍, ഫിസിയോ തെറാപ്പി, ഭക്ഷണം, യാത്ര സൗകര്യം, തൊഴില്‍ പരിശീലനം, എന്നിവ നല്‍കി വരുന്നുണ്ട്. സ്‌കൂള്‍ നടത്തുന്ന ബാല സഹായ സമിതിയുടെ നാല്‍പ്പത്തി ആറാമതു പൊതുയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ADVERTISEMENT
error: Content is protected !!