30.2 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ആരോഗ്യപരിശോധന സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ആരോഗ്യപരിശോധന സംഘടിപ്പിച്ചു

5

പുന്നയൂര്‍ക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ആരോഗ്യപരിശോധനയും, ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പും സംഘടിപ്പിച്ചു.പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തും ആണ്ടത്തോട് കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വാക്കറ്റ് കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലളിത തുളസിദാസ്, വാര്‍ഡ് മെമ്പര്‍ സെമീറ സക്കറിയ, ഐ.ആര്‍.ടി.സി. കോര്‍ഡിനേറ്റര്‍ ബബിത പ്രതീബ് തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നിജു ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി.
നാടിന്റെ ശുചിത്വ പരിപാലനത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.പങ്കെടുത്ത മുഴുവന്‍ സേനാംഗങ്ങള്‍ക്കും ആദ്യ ഡോസ് ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് നടത്തി. മൂന്ന് ഡോസുകളായിട്ടാണ് വാക്‌സീന്‍ നല്‍കുന്നത്. ഒരു മാസം കഴിഞ്ഞാല്‍ സെക്കന്‍ഡ് ഡോസും ആറ് മാസം കഴിഞ്ഞാല്‍ തേര്‍ഡ് ഡോസും നല്‍കണം. ചടങ്ങില്‍ ശോഭന സോമന്‍, സീനത്ത് തുടങ്ങിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അവരുടെ അനുഭവം പങ്കുവെച്ചു. തുടര്‍ന്ന് പരിശോധനയും ബോധവല്‍ക്കരണവും നടത്തി. ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോബിന്‍സണ്‍ സ്വാഗതവും എല്‍ എച്ച് ഐ ശ്രീജ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പങ്കെടുത്തു. അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് ജീവനക്കാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!