30.2 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Punnayurkulam പുന്നയൂർക്കുളം മാഞ്ചിറ പാലം; അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം നല്‍കി

പുന്നയൂർക്കുളം മാഞ്ചിറ പാലം; അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം നല്‍കി

23

പുന്നയൂര്‍ക്കുളം മാഞ്ചിറ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി. പുതിയ ഭരണ സമിതി അധികാരമേല്‍ക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ശക്തമായ മഴയില്‍ പാലത്തിന്റെ ഒരു വശം ഇടിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഗതാഗതം നിറുത്തി വെച്ചെങ്കിലും താല്‍കാലികമായി അടിയന്തിര സംരക്ഷണ പ്രവര്‍ത്തികള്‍ നടത്തി ഗതാഗതം പുനസ്ഥാപിച്ചിരുന്നു. ഇപ്പോള്‍ ഒരു ദിശയിലൂടെയുള്ള ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ പലപ്പോഴും വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. പാലത്തിന്റെ പുനര്‍നിര്‍മാണത്തിനായി രണ്ടരക്കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റും റിപ്പോര്‍ട്ടും പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ എസ്റ്റിമേറ്റിനെ ഭരണാനുമതി നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് മാഞ്ചിറ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയത്. വിഷയത്തില്‍ ഇടപെട്ട മന്ത്രി എത്രയും വേഗം നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ധര്‍മ്മന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എച്ച് ആബിദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഷ്‌കര്‍ അറക്കല്‍, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!