30.2 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘നിങ്ങളിലെ ഭാവിയിലെ നേതാവ്’ പദ്ധതിക്ക് തുടക്കം

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘നിങ്ങളിലെ ഭാവിയിലെ നേതാവ്’ പദ്ധതിക്ക് തുടക്കം

35

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളിലെ നേതൃത്വശേഷിയും ഉത്തരവാദിത്വബോധവും വളര്‍ത്തുന്നതിനായി നടപ്പാക്കുന്ന നിങ്ങളിലെ ഭാവിയിലെ നേതാവ് പദ്ധതിക്ക് തുടക്കമായി. 2026-27 സുസ്ഥിരതാ വര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്യപ്രതിജ്ഞാ ചടങ്ങ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പദ്ധതിയുടെ ലോഗോ തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എസ്. പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിദ റസാഖ് വിദ്യാര്‍ഥി നേതാക്കള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഇ. എ. കുഞ്ഞഹമ്മദ്, ഡയറക്ടര്‍മാരായ ഡോ.നജീബ് മുഹമ്മദ്, ഇ.എം. മുഹമ്മത്അമീന്‍, ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഹ്‌മൂദ് ശിഹാബ്, വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫരീദ അന്‍സാരി ജെ., പിടിഎസ്എസി പ്രസിഡന്റ് സനു സലീം, വിവിധ സെക്ഷന്‍ മേധാവികള്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!