ചാവക്കാട് കടപ്പുറം മുനക്കകടവ് അഴിമുഖത്ത് കൂട്ടായിയില്‍ നിന്നും മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി. ‘മമ്പുറം സയ്യിദ്’ എന്ന വള്ളമാണ് യന്ത്ര തകരാറിനെ തുടര്‍ന്ന് കടലില്‍ മുങ്ങിയത്.വള്ളത്തിലുണ്ടായിരുന്ന 30 മല്‍സ്യ ത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. വൈകുന്നേരം 5.45-ഓടെയാണ് 30 തൊഴിലാളികളുള്ള വള്ളം കടലിലേക്ക് ഇറക്കിയത്.
വള്ളത്തിന്റെ സീ കോര്‍ക്ക് കേടുവന്നതിനെ തുടര്‍ന്ന് ഉള്ളിലേക്ക് വെള്ളം കയറുകയായിരുന്നു.അപകടം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന ‘ബിസ്മില്ല’ എന്ന വള്ളത്തിലേക്ക് മാറ്റി.വിവരമറിഞ്ഞ ഉടന്‍ ഫിഷറീസ് ബോട്ടും മുനക്കടവ് കോസ്റ്റല്‍ പോലീസും ചേര്‍ന്ന് പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തി.മുനക്കടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ലെബി മോന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. ശിവദാസ്, സി.പി.ഒ.മാരായ ബാബിന്‍ദാസ്, നിതിന്‍, സ്രാങ്ക് വിനോദ്, ലസ്‌കര്‍ സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.



