ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് ദിനാചരണവും ലഹരിവിരുദ്ധ പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു. ചാലിശ്ശേരി മെയിന്‍ റോഡ് സെന്ററില്‍ നിന്നാരംഭിച്ച മെഗാ വാക്കത്തോണ്‍ സ്‌കൂളില്‍ സമാപിച്ചു. ലഹരിവിരുദ്ധ കമാന്‍ഡോ പ്രഖ്യാപനം, കമാന്‍ഡോകള്‍ക്കുള്ള ലോഗോ പതിപ്പിച്ച തൂഫാന്‍ തൊപ്പികളുടെ വിതരണം, ഫ്‌ലാഗ് ഓഫ് എന്നിവ വിശിഷ്ടാതിഥികള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുധീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി ബിന്‍ ഹൈദര്‍ അധ്യക്ഷത വഹിച്ചു. സംസ്‌കൃത പണ്ഡിതന്‍ ഡോ. ഇ.എന്‍. ഉണ്ണികൃഷ്ണന്‍ എന്‍.എസ്.എസ് ദിനസന്ദേശം നല്‍കി. മുതിര്‍ന്ന അധ്യാപകന്‍ ഹംസ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ നൗഷാദ്, രജീഷ് കുമാര്‍, റഫീഖ് അവുങ്ങാട്ടില്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് വോളന്റിയര്‍ നിരഞ്ജന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അര്‍ച്ചന അവതാരകയായി.തുടര്‍ന്ന് വോളന്റിയര്‍മാര്‍ ലഹരിവിരുദ്ധ സന്ദേശവുമായി മൈം, ടാബ്ലോ തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു. വാക്കത്തോണില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് മാര്‍വല്‍ ക്ലബ് ചാലിശ്ശേരിയുടെ നേതൃത്വത്തില്‍ ലഘുഭക്ഷണം നല്‍കി. ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍ അബ്ദുള്‍ കരീം ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വിജയന്‍, വിദ്യ, അഷ്‌റഫ്, മുകേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സജീന ഷുക്കൂര്‍ സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ തസ്‌നി കെ. നന്ദിയും പറഞ്ഞു.



