ചാവക്കാട് ഉപജില്ലാ സ്കൂള്‍ കായിക മേളയില്‍ പെണ്‍കുട്ടികളുടെ യു.പി കിഡീസ് വിഭാഗം ലോംഗ് ജംപില്‍ അകലാട് എഎം യുപി സ്കൂള്‍ വിദ്യാര്‍ത്ഥിനി ഖദീജ മിര്‍സ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗുരുവായൂര്‍ ശ്രീ കൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചാണ് ചാവക്കാട് ഉപജില്ല സ്കൂള്‍ കായികമേള നടക്കുന്നത്. വിദ്യാലയത്തിനു അഭിമാനമായ ഖദീജ മിര്‍സയെ സ്കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു.



