കുന്നംകുളം ഉപജില്ലാ കായികമേളയില്‍ മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി, മരത്തംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി സിദാന്‍ ഹസന്‍. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഷോട്ട്പുട്ട്, ഹാമര്‍ ത്രോ, ഡിസ്‌കസ് ത്രോ എന്നിവയിലാണ് സിദാന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പാഴിയോട്ടുമുറി പുളിച്ചാറന്‍ വീട്ടില്‍ അന്‍സാര്‍ – റുബീന ദമ്പതികളുടെ മകനാണ്.



