അടച്ചിട്ട പെങ്ങാമുക്ക് ചെറുവള്ളിക്കടവ് റോഡ്, പഴഞ്ഞി പള്ളി പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് താല്‍ക്കാലികമായി തുറന്നുകൊടുക്കാന്‍ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം, അസിസ്റ്റന്റ് എന്‍ജിനീയര്‍ സംഗീതയ്ക്ക് നിര്‍ദ്ദേശം നല്‍കി. പെരുന്നാള്‍ ദിനങ്ങളില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കിയതോടെ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുള്ള താല്‍ക്കാലിക പരിഹാരമെന്ന നിലയിലാണ് ഒക്ടോബര്‍ ഒന്നു മുതല്‍ മൂന്നു വരെ റോഡ് തുറന്നു നല്‍കുന്നത്. നിലവില്‍ ഇരുചക്ര, മുചക്ര വാഹനങ്ങള്‍ക്കു മാത്രം ഗതാഗതം അനുവദിക്കുന്ന താല്‍കാലിക പാലത്തിലൂടെ ചെറു വാഹനങ്ങള്‍കൂടി കടത്തിവിടും. വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവുകയില്ല. ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസിന്റെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ എം റസാക്ക്, ഷൈലജ അരുണ്‍ദാസ്, വാര്‍ഡ് മെമ്പര്‍ സ്വപ്ന പ്രിന്‍സ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍ കെ ചന്ദ്രാവതി, സ്വീറ്റി ഷാജു, സന്ധ്യ ഷിബു, അഞ്ചു സുധീഷ്, കെ എച്ച് സിദ്ദിഖ് എന്നിവരും പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.



