26.2 C
Kunnamkulam
Thursday, October 1, 2026
Home CCTV Desk റോയല്‍ കോളേജില്‍ ‘റെക്‌സ’ അസോസിയേഷന്‍ ഉദ്ഘാടനവും സാങ്കേതിക പ്രഭാഷണവും സംഘടിപ്പിച്ചു

റോയല്‍ കോളേജില്‍ ‘റെക്‌സ’ അസോസിയേഷന്‍ ഉദ്ഘാടനവും സാങ്കേതിക പ്രഭാഷണവും സംഘടിപ്പിച്ചു

28

അക്കിക്കാവ് റോയല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ഥി സംഘടനയായ ‘റോയല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍’ (റെക്‌സ) ഉദ്ഘാടനവും സാങ്കേതിക പ്രഭാഷണവും നടന്നു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. പി. സുരേഷ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ആര്‍. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണവും, അസിസ്റ്റന്റ് പ്രൊഫസറും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഫെലോയുമായ വി. കെ. ഹരിദാസ് ആശംസാ പ്രസംഗവും നടത്തി.
കഴിഞ്ഞ അധ്യയന വര്‍ഷം മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് 2026 – 27 അധ്യയന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സ്റ്റാഫ് കോര്‍ഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ രാധിക ഇ.ആര്‍. പ്രഖ്യാപിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ‘പൊതുമേഖലയിലെ അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളും സൈബര്‍ പ്രതിരോധശേഷിയും’ എന്ന വിഷയത്തില്‍ സാങ്കേതിക പ്രഭാഷണം സംഘടിപ്പിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിലെ (സി.ആര്‍.ഐ.എസ്.) പ്രിന്‍സിപ്പല്‍ പ്രോജക്ട് എന്‍ജിനീയറും കോളേജിലെ പൂര്‍വവിദ്യാര്‍ഥിയുമായ ഉണ്ണികൃഷ്ണന്‍ എ.കെ. വിഷയാവതരണം നടത്തി. റെക്‌സ വിദ്യാര്‍ത്ഥി സെക്രട്ടറി മുഹമ്മദ് അന്‍സിഫ് സി.എ. സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി ദേവാഞ്ചന കെ.കെ. നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!