28.1 C
Kunnamkulam
Saturday, October 3, 2026
Home Bureaus Kunnamkulam പതിനാറാമത് ബൈബിള്‍ ക്വിസ്സിന്റെ വിജയികളെ പ്രഖ്യാപിച്ചു

പതിനാറാമത് ബൈബിള്‍ ക്വിസ്സിന്റെ വിജയികളെ പ്രഖ്യാപിച്ചു

29

കുന്നംകുളം യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പതിനാറാമത് ബൈബിള്‍ ക്വിസ്സിന്റെ വിജയികളെ പ്രഖ്യാപിച്ചു. മത്തായി സുവിശേഷം ഒന്നു മുതല്‍ 15 വരെയുള്ള അധ്യായങ്ങളായിരുന്നു പഠനഭാഗം. കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നടന്ന ക്വിസ് മത്സരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ഒന്ന് മുതല്‍ അഞ്ച് വരെ സ്ഥാനം ലഭിച്ച ടിന ഷോണ്‍ എറണാകുളം, രഞ്ജിത് ചെറുവത്തൂര്‍ കുന്നംകുളം,സ്വര്‍ഗ കുര്യന്‍ തൃശൂര്‍, ആന്‍സി എസ് പി തിരുവനന്തപുരം, മിനി ജേക്കബ് തൃശൂര്‍ എന്നിവര്‍ക്ക് യഥാക്രമം 10000, 5000, 3000, 2000, 1000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും മെമെന്റൊയും ആറു മുതല്‍ പത്ത് വരെ സ്ഥാനം ലഭിച്ചവര്‍ക്ക് മെമെന്റൊയും സര്‍ട്ടിഫിക്കറ്റും നല്‍കി. ചീഫ് എക്‌സാമിനര്‍ പാസ്റ്റര്‍ കെ പി ബേബി , രജിസ്ട്രാര്‍ പാസ്റ്റര്‍ കെ എം ഷിന്റോസ്, യു പി എഫ് ജനറല്‍ സെക്രട്ടറി ജോബിഷ് ചൊവ്വല്ലൂര്‍, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വിജോഷ് കുണ്ടുകുളം, എന്നിവര്‍ പരീക്ഷ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മത്സരശേഷം നടന്ന പൊതുസമ്മേളനത്തില്‍ ബൈബിള്‍ ക്വിസ് സമ്മാനം വിതരണത്തിനോ ടൊപ്പം യു പി എഫ് ടി സി മാതൃ മാസ്റ്റര്‍ മെമ്മോറിയല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന ഉപന്യാസ മത്സര വിജയികളായ സിസ്റ്റര്‍ ജിഷ എം ബി പഴഞ്ഞി, സിസ്റ്റര്‍ സ്റ്റെനി സാം തൃശൂര്‍ സിസ്റ്റര്‍ ലിജി ജിജി കുന്നംകുളം എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മികച്ച രചനകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. യു പി എഫ് ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ കെ കുരിയാക്കോസ്, സിസ്റ്റര്‍ ജില്‍സി മാത്യു, പാസ്റ്റര്‍ സി സി ബാബു, യു പി എഫ് ട്രഷറര്‍ പി ആര്‍ ഡെന്നി ലൈബ്രറി കണ്‍വീനര്‍ ഷിജു പനക്കല്‍ അറേജ്മന്റ് കണ്‍വീനര്‍ ഷിബു പി യു സെക്രട്ടറി ബ്രദര്‍ ടിജിന്‍ ജോണ്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

ADVERTISEMENT
error: Content is protected !!