ഓള്‍ കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ മോട്ടോര്‍ വാഹന വകുപ്പിലെ അനാസ്ഥയ്ക്കും കൊടുംകാര്യസ്ഥതക്കും എതിരെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് മാളിയേക്കല്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു തടസ്സമില്ലാത്ത എം.വി.ഡി പരിവാഹന്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതുള്‍പ്പെടെ ഇരുപതോളം പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വിവിധ ജില്ലകളില്‍ നിന്നായി നിരവധി ആളുകള്‍ പങ്കെടുത്ത സമരത്തില്‍ തൃശ്ശൂര്‍ താലൂക്കില്‍ നിന്ന് നിരവധി മെമ്പര്‍മാരും പ്രധാന ഭാരവാഹികളും പങ്കെടുത്തു. വാഹന ഡീലര്‍മാരുടെയും ബ്രോക്കര്‍മാരുടെയും സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന്് സംഘടന ആവശ്യപ്പെട്ടു.



