29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Chavakkad ചാവക്കാട് ജില്ലാ അസോസിയേഷന്‍ റോവര്‍ റേഞ്ചര്‍ സമാഗമം സംഘടിപ്പിച്ചു

ചാവക്കാട് ജില്ലാ അസോസിയേഷന്‍ റോവര്‍ റേഞ്ചര്‍ സമാഗമം സംഘടിപ്പിച്ചു

16

 

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ഗൈഡ്‌സ് ചാവക്കാട് ജില്ലാ അസോസിയേഷന്‍ റോവര്‍ റേഞ്ചര്‍ സമാഗമം സെന്റ് ജോസഫ്‌സ് ആന്‍ഡ് സെന്റ് സിറില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 2 ന് തുടങ്ങി.പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് കെ.റോവര്‍ റേഞ്ചര്‍ സമാഗമം ഉദ്ഘാടനം ചെയ്തു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി ജയ്‌സണ്‍ ടി. യു അധ്യക്ഷത വഹിച്ചു . ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്റ്റേറ്റ് സെക്രട്ടറി അബ്ദു റഹൂഫ്.വി മുഖ്യാതിഥി ആയിരുന്നു . റോവര്‍ സ്റ്റേറ്റ് കമ്മീഷണര്‍ നിഷാദ് മൊയ്ദു, റേഞ്ചര്‍ സ്റ്റേറ്റ് കമ്മിഷണര്‍ സുനിത പി എ,,അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗാനൈസിങ് കമ്മീഷണര്‍ നൂറുല്‍ അമീന്‍, അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മിഷണര്‍ അന്‍വര്‍ പി ആശംസകള്‍ അറിയിച്ചു സംസാരിച്ചു.പ്രിന്‍സിപ്പല്‍ ബിജി ഡേവിഡ് ടി, ,പി ടി എ പ്രസിഡണ്ട് എം ആര്‍ പ്രമോദ്, അസിസ്റ്റന്റ് സ്റ്റേറ്റ് ട്രെയിനിങ് കമ്മിഷണര്‍ റീജ സി എഫ്, വാര്‍ഡ് മെമ്പര്‍ തമ്പി കെ ജോബ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.. ചാവക്കാട് ജില്ലാ ഡിസ്ട്രിക്റ്റ് ട്രെയിനിങ് കമ്മീഷണര്‍ അനിത സി മാത്യു സ്വാഗതവും ഡിസ്ട്രിക്റ്റ് ഓര്‍ഗനൈസിങ് കമ്മിഷണര്‍ ജോസ് സി പൊന്നൂര്‍ നന്ദിയും പറഞ്ഞു.. റോവര്‍ റേഞ്ചര്‍ സമാഗം ഞായറാഴ്ച സമാപിക്കും.

ADVERTISEMENT
error: Content is protected !!