24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു

ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു

കെ പി സി സി യുടെ ആഹ്വാന പ്രകാരം ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പല്‍ ചത്വരത്തില്‍ നിന്നും തുടങ്ങിയ പന്തം കൊളുത്തി പ്രകടനം ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഗുരുവായൂര്‍ നിയോജകമണ്ഡലം യുഡിഫ് കണ്‍വീനര്‍ കെ. വി ഷാനവാസ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി യൂസഫലി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ. എസ് മുഹമ്മദ് സറൂഖ്, ഷോബി ഫ്രാന്‍സിസ്, നവാസ് തെക്കുംപുറം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!