ഗുരുവായൂര്‍ ക്ഷേത്ര ചുറ്റമ്പലത്തില്‍ നിന്ന് നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ ഫ്‌ലൈ ഓവര്‍ എത്തി. ചെന്നൈയില്‍ നിര്‍മിച്ച ഫ്‌ലൈഓവര്‍ മൂന്ന് വലിയ ലോറികളിലായാണ് ഗുരുവായൂരിലെത്തിച്ചത്.ക്രെയിന്‍ ഉപയോഗിച്ച് ഇറക്കിയ ശേഷം പ്രവര്‍ത്തനം വിലയിരുത്തി. ചെന്നൈയില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ ഗുരുവായൂരില്‍ എത്തി ക്ഷേത്രത്തിനുള്ളില്‍ ഫ്‌ലെ ഓവര്‍ സ്ഥാപിക്കും. ശീവേലി എഴുന്നെള്ളിപ്പ് സമയത്ത് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഫ്‌ലൈഓവര്‍ രണ്ട് വശത്തേക്കും മാറുന്ന വിധത്തിലുള്ളതാണ് പുതിയ ഫ്‌ലൈ ഓവര്‍. പ്രായമായവര്‍ക്ക് കയറുന്നതിന് പാകത്തിന് പടികളുടെ ഇടവിട്ട് ലാന്‍ഡിംഗ് ഏരിയയും ഉണ്ട്. ടിവിഎസ് കമ്പനിയുടെ വഴിപാടായി 80 ലക്ഷത്തോളം ചിലവഴിച്ചാണ് ഫ്‌ലൈ ഓവര്‍ നിര്‍മിച്ചിട്ടുള്ളത്.നിലവിലുള്ള ഫ്‌ലൈഓവര്‍ വിവാഹ തിരക്കുള്ള ദിവസങ്ങളില്‍ പട്ടക്കുളത്തിന് സമീപത്ത് നിന്ന് വിവാഹ പാര്‍ട്ടിക്കാര്‍ക്ക് മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കുന്നതിന് ഉപയോഗിക്കും.



