വേലൂര്‍ ഗ്രാമപഞ്ചായത്ത് തയ്യൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണതറക്കല്ലിടല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ജുഷ, വാര്‍ഡ് മെമ്പര്‍ പി.എച്ച്.അന്‍സാര്‍ , സംഘാടക സമിതി കണ്‍വീനര്‍ മണികണ്ഠന്‍ കോട്ടപടിക്കല്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ.റോസിലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനകീയ ആരോഗ്യ കേന്ദ്രം നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം കൊടപ്പാടത്ത് വാസുവിന്റെ സ്മരണാര്‍ത്ഥം മകന്‍ കെ.വി ബാബു ആണ് സംഭാവന ചെയ്തിരിക്കുന്നത്.



