29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Guruvayur മഹാത്മാ സോഷ്യല്‍ സെന്റര്‍ വാര്‍ഷികാഘോഷവും ഗാന്ധി പുരസ്‌കാര വിതരണവും നടന്നു

മഹാത്മാ സോഷ്യല്‍ സെന്റര്‍ വാര്‍ഷികാഘോഷവും ഗാന്ധി പുരസ്‌കാര വിതരണവും നടന്നു

7

 

ഗുരുവായൂര്‍ സെക്കുലര്‍ ഹാളില്‍ കവി റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി സി.എം. സഗീര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എന്‍.കെ. ഷംസുദ്ദീന്‍, ട്രഷറര്‍ ജമാല്‍ താമരത്ത്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ നഷാദ് അഹമ്മു, കണ്‍വീനര്‍ കെ.പി. അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും ഗാന്ധി പുരസ്‌കാരം നല്‍കി ആദരിച്ചു. ഗുരുവായൂര്‍ അഗതിമന്ദിരത്തില്‍ അന്നദാനവും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!