വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കര്‍ഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടാമത് ഞാറു നടീല്‍ ഉത്സവം നടന്നു. ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഞാറുനടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ബദുല്‍ സൈമണ്‍, അഗ്രികള്‍ച്ചറല്‍ അസിസ്റ്റ്ന്റ് ബൈജു അറക്കല്‍, മുന്‍ ബാങ്ക് വൈസ് പ്രസിഡന്റ് ജോയ് കയ്യാലവിള, പള്ളി ട്രസ്റ്റി കുര്യാക്കോസ് ഒ.പി., സഹകാരി തോബിയാസ് മാസ്റ്റര്‍, ബാങ്ക് ഡയറക്ടര്‍മാരായ സണ്ണി പുലിക്കോട്ടില്‍ , സജീഷ്, ജീവനക്കാരുടെ പ്രതിനിധി സി.ഡി. സൈമണ്‍, ബാങ്ക് സെക്രട്ടറി എം.ഡി.ജോസഫ് എന്നിവര്‍ സംസാരിച്ചു.



