29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Kechery ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിച്ച വ്യക്തിയാണ് ഗ്യാനേഷ് കുമാറെന്ന് ടി എന്‍ പ്രതാപന്‍

ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിച്ച വ്യക്തിയാണ് ഗ്യാനേഷ് കുമാറെന്ന് ടി എന്‍ പ്രതാപന്‍

17

 

ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിച്ച വ്യക്തിയാണ് ഗ്യാനേഷ് കുമാറെന്ന് എഐസിസി സെക്രട്ടറി ടി എന്‍ പ്രതാപന്‍. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഏകദിന ഉപവാസത്തിന്റ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍നിന്നും ഒഴിവാക്കിക്കൊണ്ട് ബിജെപിക്ക് അധികാര കസേര നേടിക്കൊടുത്ത വ്യക്തിയാണ് ഗ്യാനേഷ് കുമാര്‍. മോദിയുടെ അടിമയായി തിരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ മാറിയെന്നതാണ് സമീപകാല സംഭവവികാസങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്നും പ്രതാപന്‍ കൂട്ടി ചേര്‍ത്തു.കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.ജെ സ്റ്റാന്‍ലി അധ്യക്ഷനായി. കെപിസിസി സെക്രട്ടറി സി സി ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സുനില്‍ ലാലൂര്‍, ഡി.സി.സി സെക്രട്ടറി പി.കെ.രാജന്‍, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പി.വി നിവാസ്, ജയ്‌സണ്‍ ചാക്കോ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!