ചാവക്കാട്, ടോറസ് ലോറി ശരീരത്തില്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണത്തല ചാപ്പറമ്പ് കണ്ണചന്ദ്രക്കല്‍ വീട്ടില്‍ 72 വയസുള്ള അമ്മിണിയാണ് മരിച്ചത്. ചാവക്കാട് ബീച്ച് റോഡില്‍ ടൗണ്‍ പള്ളിക്കടുത്ത് ശനിയാഴ്ച രാവിലെ 10.50 ഓടെയായിരുന്നു അപകടം. സാധനങ്ങളുമായി നടന്നു വരുന്നതിനിടയില്‍ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ അമ്മിണിയുടെ കൈക്ക് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൈക്കും കാലിനും പരിക്കേറ്റ ഇവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെ ചികില്‍സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.



