കടവല്ലൂര്‍ പഞ്ചായത്തിലെ പൊതിയഞ്ചേരിക്കാവില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുവയസ്സുകാരിയടക്കം അഞ്ച് പേര്‍ക്ക് കടിയേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.പെരുമ്പിലാവ്‌നിലമ്പൂര്‍ സംസ്ഥാനപാതയില്‍ ഒറ്റപ്പിലാവ് സെന്ററിന് സമീപം വാഹനമിടിച്ച് റോഡില്‍ കിടന്നിരുന്ന നായ്ക്കുട്ടിയെ മറ്റൊരു വാഹനം കയറി അപകടമുണ്ടാകാതിരിക്കാന്‍ റോഡില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാലിശ്ശേരിയില്‍ നിന്ന് പെരുമ്പിലാവിലേക്ക് വരികയായിരുന്ന പാതാക്കര സ്വദേശി മുജീബ് റഹ്‌മാന് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് സമീപത്തെ കടയിലേക്ക് പോകുകയായിരുന്ന 22കാരി മനീഷയ്ക്കും നായയുടെ കടിയേറ്റു.ഇതിന് മുമ്പ് എട്ടുവയസ്സുകാരിയടക്കം മൂന്ന് പേര്‍ക്കും ഇതേ മേഖലയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.പാതാക്കര കൊട്ടാരം പട്ടേല്‍ മുജീബ് റഹ്‌മാന്‍ (53), പുതിയഞ്ചേരിക്കാവ് മുണ്ടന്‍ചിറക്കാവില്‍ മണികണ്ഠന്റെ മകള്‍ മനീഷ (22), മുന്‍ പഞ്ചായത്തംഗം ശ്യാംജിതയുടെ മകള്‍ വൈദേഹി (8), ഒറ്റപ്പിലാവ് പുളിയംപറ്റയില്‍ ജമാലിന്റെ ഭാര്യ സുഹറ (50), പൊതിയഞ്ചേരിക്കാവ് കൊടക്കാട്ടില്‍ ചന്ദ്രന്റെ ഭാര്യ നിഷ (42) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മലങ്കര ആശുപത്രിയിലും ചികിത്സ തേടി. എല്ലാവരും പ്രതിരോധ കുത്തിവെപ്പുകളും സ്വീകരിച്ചു. അഞ്ച് പേര്‍ക്കും കാലിനാണ് കടിയേറ്റത്.കടവല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തെരുവുനായ ശല്യം വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ആക്രമണ സ്വഭാവമുള്ള നായയെ ഉടന്‍ പിടികൂടി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.അതേസമയം, ആക്രമണ സ്വഭാവമുള്ള നായയ്ക്കും നായ്ക്കുട്ടിക്കും സമീപത്തെ ചില യുവാക്കള്‍ ഭക്ഷണം നല്‍കുകയും പരിചരിക്കുകയും ചെയ്യുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ആളുകള്‍ക്ക് നിരന്തരം കടിയേറ്റതിനെ തുടര്‍ന്ന് നായയെയും നായ്ക്കുട്ടിയെയും റോഡിനും വീടുകള്‍ക്കും സമീപത്തുനിന്ന് മറ്റൊരു പറമ്പിലേക്ക് മാറ്റിയതായും നാട്ടുകാര്‍ പറയുന്നു.ആക്രമണ സ്വഭാവമുള്ള നായയെ പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി പിടികൂടി പ്രദേശത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Home Bureaus Perumpilavu കടവല്ലൂര്‍ പൊതിയഞ്ചേരിക്കാവില്‍ തെരുവുനായ ആക്രമണം; എട്ടുവയസ്സുകാരിയടക്കം അഞ്ച് പേര്‍ക്ക് കടിയേറ്റു



