പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്ന് ലൈബ്രറി സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. സരിനെ, സി. പി. ഐ. എംവാക സൗത്ത് ബ്രാഞ്ച് അനുമോദിച്ചു. വാക മൂളിപ്പറമ്പില്‍ സുദര്‍ശനന്‍ – സുമ ദമ്പതികളുടെ മകനായ ഡോ: സരിനെ വസതിയിലെത്തിയാണ് സി.പി.ഐ. എം അനുമോദിച്ചത്.പ്രൊ: സി. രവീന്ദ്രനാഥ് എം.എല്‍.എ ഉപഹാരം സമ്മാനിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത, സി. പി. ഐ. എം മണലൂര്‍ ഏരിയ കമ്മറ്റി അംഗം പി.ജി. സുബിദാസ്, ലോക്കല്‍ സെക്രട്ടറി പി. എ.ഷൈന്‍, കെ.പി. രാജു, ടി.ഡി.സുനില്‍, കെ.എം പരമേശ്വരന്‍, ശ്രീകുമാര്‍ വാക എന്നിവര്‍ സംബന്ധിച്ചു.



