31.3 C
Kunnamkulam
Sunday, October 4, 2026
Home Bureaus Kunnamkulam ഇരുട്ടിന്റെ മറവില്‍ കക്കൂസ് മാലിന്യം തള്ളുന്നു ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഇരുട്ടിന്റെ മറവില്‍ കക്കൂസ് മാലിന്യം തള്ളുന്നു ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

14

 

തൃശ്ശൂര്‍ കുന്നംകുളം സംസ്ഥാനപാതയില്‍ പാറന്നൂര്‍ മേഖലയിലെ പാടശേഖരത്തിലേക്ക് രാത്രികാലങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ കക്കൂസ് മാലിന്യം തള്ളുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്.നിരന്തരമായി മാലിന്യം തള്ളുന്നത് മൂലം കര്‍ഷകര്‍ക്ക് മുണ്ടകന്‍ കൃഷിക്ക് പാടശേഖരങ്ങളില്‍ പോകുവാനോ കൃഷിയിറക്കുവാനോ തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് വാര്‍ഡിലെ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിച്ചത്. ചിറപ്പറമ്പ്, ചൂണ്ടല്‍,തായങ്കാവ് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കാണ് കക്കൂസ് മാലിന്യം എത്തിച്ചേരുന്നത്.നിരവധി തവണ ഗ്രാമപഞ്ചായത്ത്,പോലീസ്,ആരോഗ്യവിഭാഗം തുടങ്ങിയ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും. നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
മൂന്നാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ്ണ നടത്തി. കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം പ്രസിഡണ്ട് ധനേഷ് ചുള്ളിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ഒ.എം ഷാജി അധ്യക്ഷനായി, മുന്‍ പഞ്ചായത്തംഗം എ.കെ ജെയിംസ് , പി.വി റാഫി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!