31.3 C
Kunnamkulam
Sunday, October 4, 2026
Home Bureaus Kechery പറപ്പൂര്‍ നാഗത്താന്‍കാവ് ശ്രീ നാഗരാജ വാസുകി ക്ഷേത്രത്തിലെ ആയില്യ പൂജ മഹോത്സവത്തിന് തിങ്കളാഴ്ച്ച തുടക്കമാകും

പറപ്പൂര്‍ നാഗത്താന്‍കാവ് ശ്രീ നാഗരാജ വാസുകി ക്ഷേത്രത്തിലെ ആയില്യ പൂജ മഹോത്സവത്തിന് തിങ്കളാഴ്ച്ച തുടക്കമാകും

11

 

പറപ്പൂര്‍ നാഗത്താന്‍കാവ് ശ്രീ നാഗരാജ വാസുകി ക്ഷേത്രത്തിലെ ആയില്യ പൂജ മഹോത്സവത്തിന് തിങ്കളാഴ്ച്ച വൈകീട്ട് തുടക്കമാകും. ഒക്ടോബര്‍ ആറ് ചൊവ്വാഴ്ച്ചയാണ് ആയില്യ മഹോത്സവം. ഇന്ന് വൈകീട്ട് 7 മണിയ്ക്ക് ആഘോഷങ്ങളുടെ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ നിര്‍വഹിക്കും. ക്ഷേത്രം മാനേജിംങ്ങ് ട്രസ്റ്റി അഭിലാഷ് മണാളത്ത് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പ്രഥമ വാസുകി പുരസ്‌കാര വിതരണം ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ വി കെ വിജയന്‍ നിര്‍വഹിക്കും. ആയില്യമഹോത്സവ ദിവസമായ ചൊവ്വാഴ്ച്ച മഹാ നിവേദ്യം, സര്‍പ്പകളംപാട്ട്, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും.ബുധന്‍ വ്യാഴം ദിവസങ്ങ്‌ളില്‍ രാത്രി 7 മണി ക്ക് വിവിധ കലാപരിപാടികള്‍ അരങ്ങേറും. വെള്ളിയാഴ്ച്ച സമാപന ദിവസം ഭജന്‍ പ്രോഗ്രാം, ഗാനമേള എന്നിവയും ഉണ്ടാകും.

ADVERTISEMENT
error: Content is protected !!