മരത്തംകോട് മേരിമാത പള്ളിയും, ഡോക്ടര്‍ റാണി മേനോന്‍ ഐ ഹോസ്പ്പിറ്റലും, ലെന്‍സ്‌ക്രാഫ്റ്റ് ഒപ്റ്റിക്കല്‍സും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപിച്ചു. മരത്തംകോട് മേരിമാത ഹാളില്‍ ഇടവക വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റിമാരായ ഡോ. ജോണ്‍സന്‍ ആളൂര്‍, തോമസ് ചക്രമാക്കില്‍, ലോറന്‍സ് വടക്കന്‍, ഐ ഹോസ്പിറ്റല്‍ പി ാര്‍ ഒ ഫെസ്റ്റ ലവിന്‍, ലെന്‍സ് ക്രാഫ്റ്റ് മാനേജര്‍ വിനീത് എന്നിവര്‍ സംസാരിച്ചു. നൂറോളം പേര്‍ പങ്കെടുത്ത നേത്ര ക്യാമ്പിന് എം.പി. സിജോ, രെഞ്ചി മണ്ടുംമ്പാല്‍, ജോസ് സിവി, ജെയിംസ് വടക്കന്‍, അക്ഷയ വിനീത്, അഭിനവ് കെ ജെ എന്നിവര്‍ നേതൃത്വം നല്‍കി



