32.2 C
Kunnamkulam
Monday, October 5, 2026
Home Bureaus Kechery മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി; സോഷ്യല്‍ ഓഡിറ്റിംഗും പബ്ലിക്ക് ഹിയറിംഗും നടത്തി

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി; സോഷ്യല്‍ ഓഡിറ്റിംഗും പബ്ലിക്ക് ഹിയറിംഗും നടത്തി

11

എളവള്ളി ഗ്രാമപഞ്ചായത്തില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിംഗും പബ്ലിക്ക് ഹിയറിംഗും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ഹിയറിങ്ങ് പ്രസിഡണ്ട് കെ.യു സരിത ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍. പി. ജി സുബിദാസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല,
വിബിജിറാംജി ഓംബുഡ്‌സ്മാന്‍ കെ.ജി തിലകന്‍, മുല്ലശ്ശേരി ബി.പി ഒ തോമാസ് ഏലിയാസ് രാജന്‍ , പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.ബി ജയ, ചിത്ര രതീഷ് പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വാക, കെ. ആര്‍ രഞ്ജിത്ത്, രാജി മണികണ്ഠന്‍, ലിസി വര്‍ഗ്ഗീസ്, കെ.ഡി വിഷ്ണു,ജേയിന്‍് ബി പി.ഒ കെ. എസ് സൂരജ് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സി എസ് രശ്മി , സി.പി.ശ്രുതി മോള്‍ , എം ലിന്‍ഷ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എളവള്ളി ഗ്രാമപഞായത്തില്‍ 16843 ദിനങ്ങളിലായി 95 പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കാനായി 77 ലക്ഷത്തി 58 ായിരത്തി 083 രൂപയും ചിലവഴിച്ചു. മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടന്നതെന്ന് യോഗം വിലയിരുത്തി.

 

ADVERTISEMENT
error: Content is protected !!