32.2 C
Kunnamkulam
Monday, October 5, 2026
Home Bureaus Kechery ഡ്രൈവിങ്ങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി തൃശൂര്‍ ജില്ല സമ്മേളനം നടന്നു

ഡ്രൈവിങ്ങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി തൃശൂര്‍ ജില്ല സമ്മേളനം നടന്നു

14

ഡ്രൈവിങ്ങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി തൃശൂര്‍ ജില്ല സമ്മേളനം നടന്നു. കുന്നംകുളം ലിവ ടവറില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.പ്രദീപ് അദ്ധ്യക്ഷനായി. സംഘടന രക്ഷാധികാരിയും വ്യാപാരി-വ്യവസായി സമിതി സംസ്ഥാന ജോയിന്റ സെക്രട്ടറിയുമായ കെ.എം. ലെനിന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ജയശങ്കര്‍ വിളക്കപ്പിള്ളി, ജനറല്‍ സെക്രട്ടറി ഹരിസൂണ്‍ നായര്‍ , സംസ്ഥാന സെക്രട്ടറി പി.കെ.സനോജ്, സംസ്ഥാന ട്രഷറര്‍ ഷെറീഫ് റഹ്‌മാന്‍ എന്നിവര്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ മേഖല നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.എം.വി സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ചന്ദ്രന്‍ മമ്മിയൂര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമായ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌ക്കണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി പി.സി തോമാസ്.(പ്രസിഡണ്ട്)സേവ്യര്‍ ചാലക്കുടി, അരവിന്ദാക്ഷന്‍ ഗുരുവായൂര്‍.(വൈസ് പ്രസിഡണ്ടുമാര്‍) – എം.വി സുരേഷ്, (സെക്രട്ടറി)പെപ്പിന്‍ ജോര്‍ജ്ജ്, എം.എന്‍. പ്രവീണ്‍.(ജോ. സെക്രട്ടറിമാര്‍)
പ്രബിന്‍ ഘോഷ് (ട്രഷറര്‍) എന്നിവരെയും 27 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!