ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടന്ന തൃശൂര്‍ ജില്ലാതല ആറാമത് പാരാ അത്ലറ്റിക് മീറ്റില്‍ 73 പോയിന്റുകളോടെ പെരുമ്പിലവ് അന്‍സാര്‍ സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ രണ്ടാം റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. മത്സരത്തില്‍ അന്‍സാര്‍ സ്‌കൂളില്‍ നിന്നുള്ള നുബൈബ് സി ബി , അജ്മല്‍ കെ ആര്‍,മുഹമ്മദ് ഷുഹൈബ്, മുഹമ്മദ് സാബിക്ക് തങ്ങള്‍,നിവേദ് പി ബി , അമിഷാ നസ് റി , ഫിദ നസ്രിന്‍ കെ എം , എന്നീ 7 കായികതാരങ്ങള്‍ പങ്കെടുത്തു. മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇവര്‍ 10 സ്വര്‍ണ്ണം, 5 വെള്ളി, 3 വെങ്കലം എന്നിവ നേടി ആകെ 73 പോയിന്റുകളോടെയാണ് വിദ്യാര്‍ത്ഥികള്‍ ഈ മികച്ച നേട്ടം കൈവരിച്ചത്. സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറെന്റ്‌ലി എബിള്‍ഡ് തൃശ്ശൂര്‍, ദര്‍ശന സര്‍വീസ് സൊസൈറ്റി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ദര്‍ശന ക്ലബ്ബ്, തവനിഷ് സംഘടന, ബി.പി.ഇ (ആജഋ) ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കായികമേള സംഘടിപ്പിച്ചത്.വിവിധ മത്സരയിനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് 73 പോയിന്റുകള്‍ നേടിയാണ് അന്‍സാര്‍ സ്‌കൂളിലെ പ്രതിഭകള്‍ ഈ വലിയ നേട്ടം കൈവരിച്ചതെന്ന് അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോക്ടര്‍ നജീബ് മുഹമ്മദ് , പ്രിന്‍സിപ്പല്‍ ഫൗസിയ ഷഹീദ് എന്നിവര്‍ പറഞ്ഞു. ചടങ്ങില്‍ സിനിമാ താരം ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് അന്‍സാര്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഉപഹാരവും ആദരവും ഏറ്റുവാങ്ങി.



